issue 27: monsoon 2023

M. P. PRATHEESH

Smoke: Three Poems

Translated from the Malayalam by C. S. Venkiteswaran


പുക

പന്നിയിറച്ചി ഉണങ്ങുന്നതാണ് കണ്ടത്. അടുപ്പിന് മീതെ. അലകിൽ വിരിച്ചിട്ട ഇറച്ചി. അവർ അവിടം വരെ വരുന്നുണ്ട്. താഴോട്ടിറങ്ങില്ല. എങ്കിലും ഞാനെല്ലാം അറിയുന്നു. തൊടാനാവാത്ത അകലത്ത്‌. കേൾക്കുന്നു, അവരുടെ എല്ലാ പിറുപിറുപ്പുകളും. തീയണച്ച് വിയർത്ത് കുളിക്കാൻ കിണറ്റുകരയിലേക്ക് നീങ്ങുമ്പോൾ അവർ പുരപ്പുറത്തിരുന്ന്  എന്നെ നോക്കുന്നു. ശരീരമില്ലെങ്കിലും അവർ തമ്മിൽത്തമ്മിൽ തൊടുന്നതും ഉമ്മവെക്കുന്നതും എനിക്കു കാണാം. കിണറ്റിൽ എല്ലാ ലോകങ്ങളുടെയും പ്രതിബിംബമുണ്ട്. എന്റെ നനഞ്ഞ ദേഹത്തും മണ്ണിലും.


Smoke

I saw pig meat spread out. Drying over the stove. The meat lying on the edges. They came thus far. But will not descend to the ground. Yet I know everything. At a safe distance. I hear, all their murmurs and whispers. After dousing the fire, I proceed, sweating, to the well-side to bathe, they peep at me from the rooftops. Though bodiless, I can see them cuddling and kissing each other. In the well, the reflections of all the worlds. On my wet body and earth too.


മുഖം

മരക്കോണിയാണ് കുഴപ്പങ്ങൾക്കു കാരണം. എല്ലാം മുകളിലേക്ക് കയറിപ്പോവുന്നു. കളിപ്പാട്ടങ്ങൾ. കുപ്പായങ്ങൾ. ഉച്ചയുറക്കം. തണുത്ത ചായ. എഴുതിക്കൊണ്ടിരിക്കുന്ന വരികൾ. അല്ലെങ്കിൽ എല്ലാമിറങ്ങി വരുന്നു. മൂർച്ചയുള്ള കൊമ്പ്. വാവലുകൾ. വെളുത്ത മൂടുപടം. പഴകിയ ഇറച്ചിയുടെ ഗന്ധം. വെള്ളം. വക്കുകളില്ലാത്ത ചന്ദ്രൻ. ഈ കോണിച്ചോട്ടിൽ എനിക്കിനി പാർക്കാനാവില്ല. ഭൂമിയിൽ നിന്ന് പോന്ന് ഇത്ര കാലമായിട്ടും ആകാശങ്ങളിലേക്കുള്ള വാതിൽ ഞാൻ കണ്ടെത്തിയിട്ടില്ല. പൂപ്പലും പൊടിയും എന്റെ മുഖം പൊത്തുന്നു.


Face

The wooden ladder caused all the trouble. Everything climbs up. Toys. Dresses. Noon Siesta. Cold tea. The lines being written. Or everything descends. Sharp horns. Bats. White veil. The stink of rotten meat. Water. Moon without edges. I can no longer stay below these stairs anymore. Having left the earth so long, I haven’t yet found the door to the sky. Fungi and dust cover my face.


സന്ധ്യകൾ

വിരിച്ചിട്ട ഈ തുണിയുടെ ഇപ്പുറത്തു നിന്ന് നോക്കുമ്പോൾ മറുവശത്ത് മനുഷ്യരാരുമില്ല. പ്രേതങ്ങളുമില്ല. ചെടികളും പൂമ്പാറ്റകളുംസംസാരിക്കാൻ തുടങ്ങിയ കാലമല്ല. മരങ്ങൾ വിരലുകൾ കൊണ്ട് ഓരോന്ന് പിടിച്ചു വലിക്കാൻ തുടങ്ങിയിരുന്നുമില്ല. തുണിയുടെ ഈ വശത്തുനിൽക്കുമ്പോൾ ഞാൻ ജീവിച്ചിരിപ്പുണ്ടോ മരിച്ചു പോയിരിക്കുമോ എന്ന് ഓർമ കിട്ടാതെയായി. തുണി ഉണങ്ങിക്കൊണ്ടിരുന്നു. നേരമിരുട്ടാൻതുടങ്ങുകയാണ്. മനുഷ്യർ വരാൻ തുടങ്ങുന്നതിനു മുമ്പ് ഞാൻ വീട്ടിനുള്ളിലേക്ക് ഓടിപ്പോയി.


Dusks

From this side of the drying clothes, one can’t see any human beings on the other side.  Nor ghosts. The time when plants and butterflies spoke is yet to come. Nor had trees begun to pull things down with their fingers. Standing on this side of the cloth, I don’t even remember if I was alive or dead. The cloth was getting dry. It was beginning to get dark. Before humans began arriving, I rushed inside the house.


M. P. Pratheesh ( born 1987) is a poet and artist from Kerala, India. He has published several collections of poetry in Malayalam language. His texts and images were part of 'let me come to your wounds; heal myself', a cross -disciplinary art event curated by C F John. His poems and object/visual poems  have been appeared at various places including  Singing in the dark (Penguin), Greening the earth (forthcoming from Penguin,2023)  Portside Review, RlC journal, Tiny seed, Indianapolis Review, kavyabharati, Nationalpoetrymonth.ca(Angelhouse press), The bombay Review, Keralakavitha, Guftugu, Experiment-O, Acropolis, Tiny spoon, Door is a jar, Ethelzine, True copy, Indian Literature and elsewhere. His recent books are Transfiguring Places,(Paperview books, Portugal) and The Burial, (forthcoming Osmosis press, UK). He is the recipient of Kedarnath Singh Memorial Poetry Prize, 2022. 

C.S. Venkiteswaran is a media critic and translator based in Kerala, India.